കോവിഡ് വ്യാപനം അതീവ രൂക്ഷം: ലോകത്ത് ഒരു കോടി 77 ലക്ഷം കടന്ന് രോഗികള്‍
Top News

കോവിഡ് വ്യാപനം അതീവ രൂക്ഷം: ലോകത്ത് ഒരു കോടി 77 ലക്ഷം കടന്ന് രോഗികള്‍

കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്.

By News Desk

Published on :

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ലോകത്ത് ആകെ രോഗം ബാധിച്ചത് 17,745,570 പേര്‍ക്കാണ്. 682,194 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 11,151,652 പേര്‍ രോഗമുക്തി നേടി. ലോകത്ത് 24 മണിക്കൂറിനിടെ 282,073 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. 4,705,804 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 156,744 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 70,819 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,327,396 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 2,666,298 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 92,568 ആയി. 1,884,051 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ 52,509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 16 ലക്ഷം കടന്നു. 1,697,054 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 57,704 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36,551 പേരാണ് കോവിഡ് ബാധിച്ച് ആകെ മരിച്ചത്. 1,095,647 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com