സംസ്ഥനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1766 പേര്‍ക്ക് രോഗമുക്തി
Top News

സംസ്ഥനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1766 പേര്‍ക്ക് രോഗമുക്തി

സംസ്ഥനത്ത് ഇന്ന് 7 മരണങ്ങളാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് - 304, എറണാകുളം-231, കോട്ടയം- 223, മലപ്പുറം -195, കാസര്‍ഗോഡ് -159, കൊല്ലം, തൃശ്ശൂര്‍ - 151, പത്തനംതിട്ട - 133, കണ്ണൂര്‍ -112, ആലപ്പുഴ - 92, പാലക്കാട് - 45, ഇടുക്കി -35 പേര്‍ക്കും, വയനാട് - 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന്‍ (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രന്‍ (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 287 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 305 പേര്‍ക്കും, കോഴിക്കോട് -292, കോട്ടയം - 212 , എറണാകുളം - 202, മലപ്പുറം - 184, തൃശ്ശൂര്‍ - 145, കൊല്ലം-142, കാസര്‍ഗോഡ് -139, പത്തനംതിട്ട-107 പേര്‍ക്കും, കണ്ണൂര്‍ - 90, ആലപ്പുഴ - 88, പാലക്കാട് - 26, ഇടുക്കി -23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 9, കാസര്‍ഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേരുടെയും, കൊല്ലം- 53, പത്തനംതിട്ട -132, ആലപ്പുഴ -258 , കോട്ടയം - 72, ഇടുക്കി - 45, എറണാകുളം -182, തൃശ്ശൂര്‍ -115, പാലക്കാട് - 64, മലപ്പുറം -328, കോഴിക്കോട് -110 , വയനാട് - 22, കണ്ണൂര്‍ - 113, കാസര്‍ഗോഡ് -111 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,982 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 19,486 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Anweshanam
www.anweshanam.com