ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; സ്ഥിതി അതീവ ഗുരുതരം

ഇതുവരെ 3,7450,148 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10,77,218 പേര്‍ മരിച്ചു.
ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. ഇതുവരെ 3,7450,148 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10,77,218 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,8099,954 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എഴുപത്തി ഒമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരം പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.08 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 82,753 പേര്‍ രോഗമുക്തരായി, 926 പേര്‍ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. ചികിത്സയിലുള്ളത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65 ശതമാനം മാത്രമാണ്.

അതേസമയം, രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 50,91,840 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം ഒന്നര ലക്ഷം കടന്നു. 44,53,722 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com