കോവിഡ്: സൗദിയില്‍ ആശങ്കയൊഴിയുന്നു

സൗദിയില്‍ ആശങ്ക ഒഴിയുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
കോവിഡ്: സൗദിയില്‍ ആശങ്കയൊഴിയുന്നു

റിയാദ്: സൗദിയില്‍ ആശങ്ക ഒഴിയുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രതിദിനം 2000ല്‍ താഴെയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. നേരത്തെ ഇത് 5000 തിന് മുകളില്‍ ആയിരുന്നു. 1993 പേര്‍ പുതുതായി പോസിറ്റീവായപ്പോള്‍ 2613 പേര്‍ രോഗമുക്തി നേടിയത്. ഇന്നലെ 27 പേര്‍ കൂടി സൗദിയില്‍ രോഗം ബാധിച്ച് മരിച്ചു.

ഖത്തറില്‍ കര്‍ശന വ്യവസ്ഥകളോടെ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കമാവും. ഖത്തറില്‍ ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവയും ഇന്നു മുതല്‍ തുറക്കും. ഒമാനില്‍ 1053 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 9 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. യുഎഇയില്‍ ഒരാള്‍ കൂടി മരിച്ചു. 264 പേര്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ കോഴിക്കോട് വടകര സ്വദേശി രോഗം ബാധിച്ച് മരിച്ചു. 384 പേര്‍ക്കു കൂടി പുതുതായി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ 606 പേര്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 5 പേര്‍ മരിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com