ആശ്വസിക്കാം, രോ​ഗി​ക​ളേ​ക്കാ​ള്‍ കൂടുതല്‍ രോ​ഗ​മു​ക്ത​ര്‍; 968 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി
Top News

ആശ്വസിക്കാം, രോ​ഗി​ക​ളേ​ക്കാ​ള്‍ കൂടുതല്‍ രോ​ഗ​മു​ക്ത​ര്‍; 968 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

നി​ല​വി​ല്‍ 9371 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരേക്കാൾ രോഗമുക്തരായവരുടെ എണ്ണം കൂടുതലുള്ള ദിവസമാണ് ഇന്ന്. പുതുതായി 885 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 968 പേരാണ് രോഗമുക്തരായത്. വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ 724 പേർക്ക് രോഗം വന്നു. ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്താണ്. ജില്ലയിൽ 167 പേർക്ക് പുതുതായി രോഗം ബാധിച്ചു. കൊല്ലത്ത് 133 പേർക്കും കാസർകോട് 106 പേർക്കും രോഗം ബാധിച്ചു.

സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 56 പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല. 24 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 64 പേ​ര്‍​ക്കും മ​റ്റു സം ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന 68 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 9371 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 16,995 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു.

ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ (46 വയസ്), കാസ‍ർകോട് സ്വദേശി ഖമറൂന്നിസ (48), മാധവൻ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 69

മലപ്പുറം 58

പാലക്കാട് 58

‌കോട്ടയം 50

ആലപ്പുഴ 44

തൃശ്ശൂർ 33

ഇടുക്കി 29

പത്തനംതിട്ട 23

കണ്ണൂ‍ർ 18

വയനാട് 15

നെ​ഗറ്റീവായവ‍ർ

തിരുവനന്തപുരം 101

കൊല്ലം 54

പത്തനംതിട്ട 81

ആലപ്പുഴ 49

കോട്ടയം 74

ഇടുക്കി 96

എറണാകുളം 151

തൃശ്ശൂ‍ർ 12

പാലക്കാട് 63

മലപ്പുറം 24

കോഴിക്കോട് 66

വയനാട് 21

കണ്ണൂർ 108

കാസർകോട് 68

കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. 9297 പേ‍ർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി.

Anweshanam
www.anweshanam.com