ശ​ബ​രി​മ​ല ന​ട നാളെ തുറക്കും; കോവിഡ് നെഗറ്റീവ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നിർബന്ധം

ദ​ര്‍​ശ​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 250 പേ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും
 
ശ​ബ​രി​മ​ല ന​ട നാളെ തുറക്കും; കോവിഡ് നെഗറ്റീവ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തു​റ​ക്കും. ദ​ര്‍​ശ​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 250 പേ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദ​ര്‍​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​കം കി​ട്ടി​യ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം. പ​ത്ത് വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​നു​വാ​ദ​മു​ള്ള​ത്.

ഭക്തര്‍ക്ക് വ​ട​ശേ​രി​ക്ക​ര, എ​രു​മേ​ലി ​എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. കോ​വി​ഡ് വ​ന്നു​പോ​യ​വ​രാ​ണെ​ങ്കി​ല്‍ മ​ല ക​യ​റാ​ന്‍ ആ​രോ​ഗ്യ​മു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദര്‍ശനത്തിന് വരുന്നവര്‍ എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. മല കയറുമ്ബോ മാസ്ക് ധരിക്കല്‍ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. സാനിറ്റൈസര്‍, മാസ്ക്, കയ്യുറകള്‍ എല്ലാം കരുതണം. അവ വേണ്ടവിധം ഉപയോഗിക്കണം. മല കയറുമ്ബോഴും ദര്‍ശനസമയത്തും പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ദര്‍ശത്തിന് എത്തുന്ന ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചേ ദര്‍ശനത്തിന് എത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചു. 48 മണിക്കൂര്‍ മുമ്ബേയുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു.

നിലക്കല്‍, പമ്പ. സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഇവിടേക്കുള്ള പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകള്‍ സജീകരിച്ചിട്ടുണ്ട്.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബാക്കി എല്ലാ വഴികളും അടച്ചിരിക്കുകയാണ്. പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ദര്‍ശനം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആവശ്യത്തില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com