ലോകത്ത് ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തിലധികം രോഗികള്‍; മരണം  696,801 ആയി
Top News

ലോകത്ത് ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തിലധികം രോഗികള്‍; മരണം 696,801 ആയി

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 696,801 ആയി ഉയര്‍ന്നു. 11,664,812 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം നാല്‍പത്തൊമ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. അരലക്ഷത്തോളം പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,862,133 ആയി ഉയര്‍ന്നു. 158,929 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,446,672 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ 17,988 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,751,665 ആയി. 94,702 പേരാണ് ഇതുവരെ മരിച്ചത്. 1,912,319 രോഗമുക്തി നേടി.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18.50 ലക്ഷം കടന്നു. മരണസംഖ്യ 39000ത്തിലേക്ക് അടുക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഞായറാഴ്ച പ്രതിദിന മരണനിരക്കില്‍ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ആഗോളതലത്തില്‍ ഇന്ത്യ മുന്നിലെത്തി.

Anweshanam
www.anweshanam.com