കോവിഡ് പ്രതിരോധ നടപടി ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷിയോഗം

വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്.
കോവിഡ് പ്രതിരോധ നടപടി ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷിയോഗം

തിരുവനന്തപുരം: പ്രതിദിന രോഗബാധിതരുടെ എണ്ണം 7000 ത്തിന് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധനടപടി ചർച്ച ചെയ്യാൻ സംസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്.

നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനങ്ങളാകും ഇന്ന് സ്വീകരിക്കുകയെന്നാണ് വിവരം. പൊലീസിനെ അടക്കം ഉപയോഗിച്ചാകും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശനമാക്കുക. ശിക്ഷാനടപടികളും കടുപ്പിക്കും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്ന ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നി‍ർത്തിവെച്ചിട്ടുണ്ട്. എന്നാൽ ആൾക്കൂട്ട സമരങ്ങൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ബിജെപി ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Related Stories

Anweshanam
www.anweshanam.com