ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്; ആരോഗ്യമന്ത്രി
Top News

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്; ആരോഗ്യമന്ത്രി

രോഗം ബാധിച്ചവര്‍ പെട്ടെന്ന് സുഖപ്പെട്ടു.

News Desk

News Desk

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് വളരെപെട്ടന്ന് രോഗം മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര സംവിധായകനും ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎഒയുമായ ഡോ. ബിജു നടത്തിയ ഒരു പഠനത്തില്‍ ഇത് വ്യക്തമായിട്ടുണ്ടെന്നും ഈ പഠനം തന്നെ കാണിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗം വരാതിരിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം നല്‍കിയിട്ടുണ്ടെന്നും ഈ മരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ, ആയുര്‍വേദ മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ഐഎഎ രംഗത്ത് എത്തിയിരുന്നു. ഇത് തീര്‍ത്തും അശാസ്ത്രീയമാണെന്നും ഇത്തരം ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും ഐഎംഎ വിമര്‍ശിച്ചിരുന്നു.

Anweshanam
www.anweshanam.com