രാജ്യത്ത്‌ കോവിഡ് മരണം ഒരുലക്ഷം കടന്നു

24 മണിക്കൂറിനിടയില്‍ 79,476 പുതിയ കേസുകള്‍.
രാജ്യത്ത്‌ കോവിഡ് മരണം ഒരുലക്ഷം കടന്നു

ന്യൂ ഡല്‍ഹി : കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,065 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00, 842 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 79,476 പുതിയ കേസുകളാണ്. 64,73,545 പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 9,44,996 പേരാണ് ചികിത്സയിലുളളത്. 54,27,707 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ പുതിയ 424 മരണങ്ങളും 15,591 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. നിലവിൽ പ്രതിദിന രോഗബാധയിൽ കേരളം കർണാടകത്തെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തി.

കർണാടകയിൽ 8,793, തമിഴ്നാട്ടില്‍ 5,595, ആന്ധ്രാ പ്രദേശിൽ 6,555, ഡല്‍ഹിയില്‍ 2,920 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോഴും കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നു എന്നതാണ് ആശ്വാസം.

Related Stories

Anweshanam
www.anweshanam.com