
ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 93, 51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേര് കൂടി മരിച്ചതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,200 ആയി. 87,59,969 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം, കോവിഡ് വാക്സിന് നിര്‍മ്മാണം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്സിന് വികസനം വിലയിരുത്തി.
ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കോവിഷീൽഡ് (കോവിഡ് വാക്സിൻ) ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചത്. എന്നാൽ വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.