കോവിഡ് പിടിമുറുക്കുന്നു: 88 ആരോഗ്യപ്രവർത്തകർ; ഉറവിടമാറിയാതെ 235 പേർ; 2,02,801 പേർ നിരീക്ഷണത്തിൽ
Top News

കോവിഡ് പിടിമുറുക്കുന്നു: 88 ആരോഗ്യപ്രവർത്തകർ; ഉറവിടമാറിയാതെ 235 പേർ; 2,02,801 പേർ നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 3402 പേർക്ക്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 613 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 323 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 116 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 87 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 141 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 24,549 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 70,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,880 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 19,78,316 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,85,821 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കടമ്ബഴിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കൊടമ്ബ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂര്‍ (7), മങ്കര (13), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), തോളൂര്‍ (സബ് വാര്‍ഡ് 13), പുതുക്കാട് (സബ് വാര്‍ഡ് 12), ഇടുക്കി ജില്ലയിലെ പീരുമേട് (14, 15), അയ്യപ്പന്‍ കോവില്‍ (8, 9, 10 സബ് വാര്‍ഡ്), കുമാരമംഗലം (സബ് വാര്‍ഡ് 8, 9), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കോട്ടയം ജില്ലയിലെ തിടനാട് (9), കങ്ങഴ (4, 7), പത്തനംതിട്ട ജില്ലയിലെ നിരണം (5), കുന്നന്താനം (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ അത്തോളി (17), കൊല്ലം ജില്ലയിലെ പൂതക്കുളം (12), എറണാകുളം ജില്ലയിലെ ആവോലി (സബ് വാര്‍ഡ് 6), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി (സബ് വാര്‍ഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ചമ്ബക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂര്‍ ജില്ലയിലെ വേളൂക്കര (സബ് വാര്‍ഡ് 3), മടക്കത്തറ (സബ് വാര്‍ഡ് 16), കരളം (14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (21), കൊറട്ടി (9), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 18, 20), നായരമ്ബലം (സബ് വാര്‍ഡ് 8), നെല്ലിക്കുഴി (4, 11), പാലക്കാട് ജില്ലയിലെ അയിലൂര്‍ (7), നെല്ലിയാമ്ബതി (സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ മുണ്ടക്കയം (8), മണിമല (7), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (2, 12, 19), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (19), പത്തനംതിട്ട ജില്ലയിലെ കടമ്ബനാട് (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 570 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Anweshanam
www.anweshanam.com