രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. മരണം 32,000 കവിഞ്ഞു

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. മരണം 32,000 കവിഞ്ഞു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകള്‍. പ്രതിദിന മരണം 800 ന് അടുത്തെത്തി. പതിനായിരത്തിനടുത്താണ് മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതര്‍.

പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞു. രാജ്യത്തെ പ്രതിദിന പരിശോധന 4.2 ലക്ഷം കടന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 6988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3409 ആയി. ആകെ മരണസംഖ്യ 2,06,737. ചെന്നൈയില്‍ 1329 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 5072 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 90942 ആയി. മരണസംഖ്യ 1796. ആന്ധ്രാപ്രദേശില്‍ 7813 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 88671 ആയി. ആകെ മരണസംഖ്യ 985 .

Anweshanam
www.anweshanam.com