കോവിഡ്; സൗദിയില്‍ 45 പേര്‍ കൂടി മരിച്ചു

കോവിഡ്; സൗദിയില്‍ 45 പേര്‍ കൂടി മരിച്ചു

കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ സൗദിയില്‍ 45 പേര്‍ കൂടി മരിച്ചു. ഒമാനില്‍ ഒമ്പതും ബഹ്‌റൈനില്‍ അഞ്ചും കുവൈത്തില്‍ മൂന്നും ഖത്തറില്‍ ഒന്നും മരണം റിപ്പോര്‍ട്ട് ചെയ്തു.

സൗദി: കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ സൗദിയില്‍ 45 പേര്‍ കൂടി മരിച്ചു. ഒമാനില്‍ ഒമ്പതും ബഹ്‌റൈനില്‍ അഞ്ചും കുവൈത്തില്‍ മൂന്നും ഖത്തറില്‍ ഒന്നും മരണം റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലും ഒമാനിലുമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍. യു.എ.ഇയിലും ഖത്തറിലും രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇതിനകം 4,58,000 പേര്‍ രോഗ മുക്തി നേടി.

പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും. കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അബുദാബിയില്‍ തുടക്കമായി. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ തന്നെയാണ് മൂന്നാംഘട്ടത്തില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്. ഗള്‍ഫില്‍ ആകെ മരണസംഖ്യ 3669 ആയി. ആകെ രോഗികളുടെ എണ്ണം 5,60,000 ആണ്.

Last updated

Anweshanam
www.anweshanam.com