കോവിഡ് മരണം 2400 കടന്ന് സൗദി
Top News

കോവിഡ് മരണം 2400 കടന്ന് സൗദി

40 പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ ആകെ മരണം 2447 ആയി.

By News Desk

Published on :

റിയാദ്: 40 പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ ആകെ മരണം 2447 ആയി. പുതുതായി 2565 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 24,8416. 10 പേര്‍ കൂടി മരിച്ചതോടെ ഒമാനില്‍ കോവിഡ് മരണം 308 ആയി. പുതുതായി 1,311 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 65,504.

യുഎഇയില്‍ 289 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 469 പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 338. 410 പേര്‍ക്കാണ് ഖത്തറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,131 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ പാര്‍ക്കുകളിലും ബീച്ചുകളിലും സന്ദര്‍ശകരുടെ തിരക്കാണ്. കുവൈത്തില്‍ 683 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 3 പേര്‍ കൂടി മരിച്ചു. ആകെ രോഗികള്‍ 58,904. സുഖപ്പെട്ടവര്‍ 49,020.

Anweshanam
www.anweshanam.com