കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് രോഗ ബാധിതര്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,592,599 ആയി ഉയര്‍ന്നു. ഇതുവരെ 767,956 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് രോഗ ബാധിതര്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,592,599 ആയി ഉയര്‍ന്നു. ഇതുവരെ 767,956 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 14,315,075 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ 55 ലക്ഷം പിന്നിട്ടു. ഇതുവരെ 172,606 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,900,187 പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 38000 ത്തോളം പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 107,297 ആയി ഉയര്‍ന്നു. 2,404,272 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 26 ലക്ഷത്തോട് അടുക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ മരണസംഖ്യ അരലക്ഷം കടന്നു. പ്രതിദിന രോഗ വര്‍ദ്ധന ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.

Related Stories

Anweshanam
www.anweshanam.com