രാ​ജ്യ​ത്ത് 3 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം
Top News

രാ​ജ്യ​ത്ത് 3 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം

മ​ഹാ​രാ​ഷ്‌ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​തീ​വ്ര​ത​യ്ക്ക് കു​റ​വ് വ​രാ​ത്ത​ത്.

News Desk

News Desk

മും​ബൈ: രാ​ജ്യ​ത്തെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് 19 വ്യാ​പ​നം അ​തി​രൂ​ക്ഷം. മ​ഹാ​രാ​ഷ്‌ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​തീ​വ്ര​ത​യ്ക്ക് കു​റ​വ് വ​രാ​ത്ത​ത്. 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ത്രം 12,608 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5,72,734 ആ​യി. 364 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച മ​ര​ണ​സം​ഖ്യ 413 ആ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​വി​ഞ്ഞു​വെ​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണ്.

ത​മി​ഴ്നാ​ട്ടി​ല്‍ 5,890 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. 117 പേ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3.26 ല​ക്ഷം പേ​ര്‍​ക്ക് രോ​ഗം​ബാ​ധി​ച്ചി​ട്ടു​ണ്ട്. 5,514 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഗു​ജ​റാ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 76,569 ആ​യി. 2,748 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച 1,087 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 15 പേ​ര്‍ മ​രി​ച്ചു.

Anweshanam
www.anweshanam.com