സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് ആലുവ സ്വദേശി

ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി(70)ആണ് മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് ആലുവ സ്വദേശി

ആലുവ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി(70)ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലോട്ടറി വില്‍പനക്കാരനായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നു.

കേരളത്തില്‍ ഇന്നലെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ ആകെ മരണം 81 ആയി.

Related Stories

Anweshanam
www.anweshanam.com