സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്
Top News

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്

880 പേര്‍ക്ക് രോഗമുക്തി, അഞ്ച് മരണം.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.

22 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.880 പേരാണ് രോഗമുക്തരായത്. അഞ്ച് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 28664 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.

തിരുവനന്തപുരം 266, മലപ്പുറം 261 ,‌ എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസ‍ർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂ‍ർ 19, വയനാട് 12, കൊല്ലം 5, എന്നിങ്ങനെയാണ് കോവിഡ് പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Anweshanam
www.anweshanam.com