സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2097 പേര്‍ക്ക് രോഗമുക്തി
Top News

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2097 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7 മരണങ്ങളാണ് കോവിഡ്-19മൂലം സ്ഥിരീകരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2097 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം-298, ആലപ്പുഴ-286, എറണാകുളം -207, തൃശൂര്‍ -189, കോഴിക്കോട് -174, കാസര്‍ഗോഡ് -157, കൊല്ലം -156, കണ്ണൂര്‍-135, പാലക്കാട് -127, കോട്ടയം -126, പത്തനംതിട്ട- 88, ഇടുക്കി -49 , വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19മൂലം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Anweshanam
www.anweshanam.com