രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു; ആശങ്കയില്‍

രാജ്യത്ത് കോവിഡ് രോഗ വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12.75 ലക്ഷം പിന്നിട്ടു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു; ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12.75 ലക്ഷം പിന്നിട്ടു. ഒരാഴ്ചയ്ക്കിടെ 2.69 ലക്ഷം പുതിയ രോഗികളുണ്ടായി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. ആകെ മരണം 30,000 കടന്നു.

മഹാരാഷ്ട്രയില്‍ 9895 പുതിയ കേസുകളും 298 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 6472 പേര്‍ക്ക് പുതുതായി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങിയിടങ്ങളില്‍ പ്രതിദിന കണക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

മുംബൈയില്‍ ഇന്നലെ 1,257 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 55 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ ഇതുവരെ 1,05,829 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 5,927 പേര്‍ മരിക്കുകയും ചെയ്തതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ 1041 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com