വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിനി
ഇവരുടെ മൃതദേഹം ഇന്നലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിച്ചിരുന്നു
വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം പുല്ലുവില സ്വദേശി ട്രീസ വർഗീസാണ് മരിച്ചത്. 60 വയസായിരുന്നു. ഇന്നലെയാണ് ട്രീസ മരിച്ചത്. കിടപ്പ് രോഗിയായിരുന്നു ഇവർ. ആന്റിജൻ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇവരുടെ മൃതദേഹം ഇന്നലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിച്ചിരുന്നു. ഇവർ കിടപ്പ് രോഗി ആയിരുന്നതിനാൽ കൂടുതൽ പേരിലേക്ക് സമ്പർക്കം ഉണ്ടാകാൻ സാധ്യതയില്ല.

Related Stories

Anweshanam
www.anweshanam.com