രാജ്യത്ത് കോവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകള്‍.
രാജ്യത്ത് കോവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിലേക്ക്

ന്യൂ ഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി.

9,40,705 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 52,73,202 പേര്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഐസിഎംആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.

പ്രതിദിന വർധന സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85,000ത്തിലധികമാണ്. കർണാടക 8856, ആന്ധ്ര 6133, തമിഴ്നാട് 5659, ഡല്‍ഹിയിൽ 3390 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. 8830 പേര്‍ക്കാണ് കേരളത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com