മരണനിരക്ക് ഉയരുന്നു; ഇന്ന് മൂന്ന് കോവിഡ് മരണം
Top News

മരണനിരക്ക് ഉയരുന്നു; ഇന്ന് മൂന്ന് കോവിഡ് മരണം

കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓരോ ആളുകൾ വീതമാണ് ഇന്ന് മരിച്ചത്

News Desk

News Desk

കോട്ടയം: സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് കോവിഡ് മരണങ്ങൾ വർധിക്കുന്നു. ഇന്ന് മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓരോ ആളുകൾ വീതമാണ് ഇന്ന് മരിച്ചത്. വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി എന്‍ ചന്ദ്രന്‍, പ്രമാടം സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുരുഷോത്തമന്‍ ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറും ഇന്ന് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് ബഷീര്‍. മരിച്ച മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com