
മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ഖദീജ (65)ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്ന ഇവർക്ക് ഞായറാഴ്ച ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗ ബാധിതയായിരുന്ന ഖദീജയുടെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായിരുന്നു.
ഇതോടെ മലപ്പുറം, കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി കൊവിഡ് രോഗബാധിതരായിരുന്ന അഞ്ചുപേരാണ് ഇന്ന് മരിച്ചത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച നാലുപേര്‍ക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം -135 , മലപ്പുറം-131, ആലപ്പുഴ- 126 , കോഴിക്കോട് - 97 , കാസര്‍ഗോഡ് -91 , തൃശൂര്‍ - 72 , പാലക്കാട് -50 , കണ്ണൂര്‍ - 37, പത്തനംതിട്ട -32, കൊല്ലം - 30, കോട്ടയം - 23, വയനാട് -17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.