സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ക്കൂടി മരിച്ചു
Top News

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ക്കൂടി മരിച്ചു

മരിച്ച മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

News Desk

News Desk

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ക്കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം, വെറും 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാല്‍ലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്. രോഗികളുടെ എണ്ണം സെപ്റ്റംബറോടെ കുത്തനെ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടുതൽ കരുതൽ പാലിച്ചില്ലെങ്കിൽ കൂടുതൽ അപകടാവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെട്ടുന്നത്.

Anweshanam
www.anweshanam.com