സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കോഴിക്കോട് സ്വദേശി മരിച്ചു; ഇന്ന് മാത്രം എട്ട് മരണം

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​മ​ശേ​രി മേ​ലാ നി​ക്കു​ന്ന​ത്ത് എം.​കെ.​സി. മു​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്
സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കോഴിക്കോട് സ്വദേശി മരിച്ചു; ഇന്ന് മാത്രം എട്ട് മരണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​മ​ശേ​രി മേ​ലാ നി​ക്കു​ന്ന​ത്ത് എം.​കെ.​സി. മു​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം പ​ക​ര്‍​ന്ന​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കോവിഡ് മരണമാണിത്. ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരി (80) ആണ് മരിച്ച മറ്റൊരാള്‍. ഇന്ന് പുലർച്ചെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്.

ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76) യാണ് കോവിഡ് ബാധിച്ച് ആലപ്പുഴയില്‍ മരിച്ച മറ്റൊരാള്‍. മരണ ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മരിച്ച ഇവരുടെ ഫലെ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശാരദയുടെ മകനും മരുമകളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവർ.

Related Stories

Anweshanam
www.anweshanam.com