സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

കൊ​ല്ലം വാളത്തുങ്കല്‍ സ്വ​ദേ​ശി ത്യാ​ഗ​രാ​ജ​ന്‍ ആ​ചാ​രി (74) ആ​ണ് മ​രി​ച്ച​ത്. ഇ​തി​നു പു​റ​മേ കൊ​ല്ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മു​ങ്ങി മ​രി​ച്ച വ​യോ​ധി​ക​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കൊ​ല്ലം വാളത്തുങ്കല്‍ സ്വ​ദേ​ശി ത്യാ​ഗ​രാ​ജ​ന്‍ ആ​ചാ​രി (74) ആ​ണ് മ​രി​ച്ച​ത്. ഇ​തി​നു പു​റ​മേ കൊ​ല്ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മു​ങ്ങി മ​രി​ച്ച വ​യോ​ധി​ക​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ത്യാ​ഗ​രാ​ജ​ന്‍ ആ​ചാ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്ര​വം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

കൊ​ല്ല​ത്ത് ഗൗ​രി​ക്കു​ട്ടി (75) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

ഗൗരിക്കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മകന്‍, മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, സഹായി, ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നീവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 11 ന് രാവിലെയാണ് തൊട്ടിക്കര കടവുഭാഗത്ത് ഗൗരിക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com