സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
Top News

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പി.​കെ. അ​ബ്ബാ​സ് (55) ആ​ണ് മ​രി​ച്ച​ത്

News Desk

News Desk

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പി.​കെ. അ​ബ്ബാ​സ് (55) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇതോടെ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ ആകെ എണ്ണം 116 ആയി ഉയര്‍ന്നിട്ടുണ്ട്. എതാനും നാളുകളായി ശ്വാസ തടസ സംബന്ധമായ അസുഖങ്ങളുടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അബ്ബാസ്. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച്‌ നടത്തിയ പരിശോധനയിലാണ് അബ്ബാസിന് കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.

അബ്ബാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബാംഗംങ്ങള്‍ക്കും കൊവിഡ് രോഗമുള്ളതായി പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോഡ് നീലേശ്വരം സ്വദേശി 65 വയസുകാരനായ മുഹമ്മദ് കുഞ്ഞും ഇന്ന് രോഗം മൂലം മരണപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com