
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ജൂലൈ 11 ആണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇവരുടെ കുടുംബത്തിലെ 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കേരളത്തില്‍ 791 പേര്‍ക്കാണ് ഇന്നലെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. അതിവേഗത്തിലാണു രോഗവ്യാപനം നടക്കുന്നത്. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. ;തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 133 പേരാണു രോഗമുക്തി നേടിയത്.