സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി
Top News

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.

News Desk

News Desk

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വടകര സ്വദേശി മോഹനൻ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന മൂന്നാമത്തെ മരണമാണിത്.

തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളുടെ മരണവും കോവിഡ് ബാധിച്ചായിരുന്നു. തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീർ(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു (60) ആണ് മരിച്ചത്. കോട്ടയം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Anweshanam
www.anweshanam.com