സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു

അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതിയാണ് മരിച്ചത്

News Desk

News Desk

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കോവിഡ് മരണമാണിത്.

ആദ്യം നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ മരുതിയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയില്‍ മാത്രം 2 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കോഴിക്കോട് ഫറുഖ് സ്വദേശിനി രാജ ലക്ഷ്മിയും വടകര സ്വദേശി മോഹനനും പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യവും ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിനും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com