സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

മലപ്പുറം തെയ്യാല സ്വദേശി ഗണേശനാണ് മരിച്ചത്. 48 വയസായിരുന്നു.

News Desk

News Desk

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം തെയ്യാല സ്വദേശി ഗണേശനാണ് മരിച്ചത്. 48 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.

സംസ്ഥാനത്ത് 169 പേര്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ച് മരിച്ചുവെന്നാണ് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 0.24 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. 5312 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2354 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2941 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com