തിരുവനന്തപുരം നഗരസഭയിൽ 2 കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് 19
Top News

തിരുവനന്തപുരം നഗരസഭയിൽ 2 കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് 19

നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു.

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ രണ്ട് കൗണ്‍സിലര്‍മാരും. ഇവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ ഫലം പുറത്തുവരാനുണ്ട്.

കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്ക് അടക്കം കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌.

Anweshanam
www.anweshanam.com