എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്കും കോവിഡ്
Top News

എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്കും കോവിഡ്

ഇന്ന് കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

News Desk

News Desk

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര ദേവി വിലാസത്തിൽ ലക്ഷ്മണൻ (51) എന്ന മുരുകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്.

അതേസമയം, ഇന്ന് കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. കാസർകോട് ജില്ലയിലെ എട്ടാമത്തെ കോവിഡ് മരണമാണ് ഇത്.

അബ്ദുറഹ്മാന്‍റെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തതാണ്. ഈ വിവാഹ ചടങ്ങിൽ പങ്കെടുത്ത 13 പേർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എംപി അഷ്‌റഫാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 53 വയസായിരുന്നു. ഇദ്ദേഹത്തിന് അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ 29ാം തിയതിയാണ് രോഗം മൂർജ്ജിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Anweshanam
www.anweshanam.com