രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,36,861ആയി. 8,49,432 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,36,861ആയി. 8,49,432 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 757 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 31,358. മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗ ബാധ അതി രൂക്ഷമായി തുടരുകയാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 6,785 പേര്‍ക്കു കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ആകെ മരണം 3,320 ആയി. ഇന്നലെ മാത്രം 88 പേരാണ് മരിച്ചത്. രോഗ വ്യാപന ആശങ്കയില്‍ കോയമ്പത്തൂരില്‍ ഇന്നു വൈകിട്ട് 5 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇതുവരെ രാജ്യത്ത് 1,58,49,068 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎം.ആര്‍ അറിയിച്ചു. അതേസമയം, ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ജൂലൈ 27നാണ് യോഗം നടക്കുക.

Related Stories

Anweshanam
www.anweshanam.com