കോവിഡ് സെന്‍ററിലെ റിമാന്‍റ് പ്രതിയുടെ മരണം ജയില്‍ ഡിജിപി അന്വേഷിക്കും

ജീവനക്കാര്‍ നടത്തിയത് മര്‍ദ്ദനമല്ല ചെറിയ റാഗിംങ്ങ് മാത്രമെന്നാണ് ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്
കോവിഡ് സെന്‍ററിലെ റിമാന്‍റ് പ്രതിയുടെ മരണം ജയില്‍ ഡിജിപി അന്വേഷിക്കും

തൃശൂര്‍: കോവിഡ് സെന്‍ററിലെ റിമാന്‍റ് പ്രതിയുടെ മരണം ജയില്‍ ഡിജിപി അന്വേഷിക്കും. കോവിഡ് കെയര്‍ സെന്‍ററിലുണ്ടായിരുന്ന നാല് ജയില്‍ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ശിക്ഷാ നടപടിയെന്ന പേരിലാണ് സ്ഥലം മാറ്റം. എന്നാല്‍ റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ ജീവനക്കാരെ സംരക്ഷിച്ചു കൊണ്ടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് - ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു

ജീവനക്കാര്‍ നടത്തിയത് മര്‍ദ്ദനമല്ല ചെറിയ റാഗിംങ്ങ് മാത്രമെന്നാണ് ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് ജയില്‍ ഡിജിപി അന്വേഷിക്കാന്‍ തീരുമാനം ആയത്. സഹതടവുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. സംസ്ഥാന ജയിലുകളിലെ എല്ലാ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളും ഡിജിപി സന്ദര്‍ശിക്കും

ജയില്‍ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരുടെ സ്ഥലം മാറ്റ നടപടി. 2 ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ജയില്‍ വകുപ്പിന്‍്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരണകാരണമാകുന്ന മര്‍ദ്ദനം അമ്ബിളിക്കലയില്‍ ഉണ്ടായിട്ടില്ല. ജനറല്‍ ആശുപത്രിയില്‍ വെച്ചാകാം മര്‍ദ്ദനം ഏറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ഷെമീറിന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച്‌ മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് ആശുപത്രി ജീവനക്കാരുടെ മൊഴി. ആശുപത്രി ജീവനക്കാര്‍ ആരും മര്‍ദ്ദിച്ചിട്ടില്ല. ലഹരിമരുന്ന് കിട്ടാത്തതിന്റെ അസ്വസ്ഥത പ്രതി പ്രകടിപ്പിച്ചിരുന്നു. കൈകാലുകള്‍ കെട്ടിയിട്ടാണ് മയക്കാനുള്ള കുത്തിവെയ്പ്പ് എടുത്തത്. പ്രതിയെ നേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ജയില്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com