സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1110 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് അഞ്ച് മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1110 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ -241, എറണാകുളം -200, മലപ്പുറം -186, കണ്ണൂര്‍ -143 , കൊല്ലം -133, കോഴിക്കോട് -119, തൃശ്ശൂര്‍ -116 , കോട്ടയം -106, പത്തനംതിട്ട -104, കാസര്‍ഗോഡ് -85, പാലക്കാട് -39 പേര്‍ക്കും, ഇടുക്കി -29, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് അഞ്ച് മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 367 പേര്‍ക്കും, ആലപ്പുഴ-223 , എറണാകുളം -178, മലപ്പുറം -171, കൊല്ലം -122, കണ്ണൂര്‍ -120, തൃശ്ശൂര്‍ -107, കോഴിക്കോട് -104, കോട്ടയം -103, പത്തനംതിട്ട -95 , കാസര്‍ഗോഡ് -83, പാലക്കാട്-31 , ഇടുക്കി-11, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കൊല്ലം- 22, പത്തനംതിട്ട- 45 , ആലപ്പുഴ -53 , കോട്ടയം - 72, ഇടുക്കി-19 പേരുടെയും, എറണാകുളം -171, തൃശ്ശൂര്‍ -70, പലക്കാട്-250, മലപ്പുറം -100 , കോഴിക്കോട് -12, വയനാട് - 39 , കണ്ണൂര്‍ -88, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com