
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2111 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളത് 21,800 പേര്. ഇതുവരെ രോഗമുക്തി നേടിയവര്‍ 62,559. ഇന്നത്തെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്.
തിരുവനന്തപുരം - 590
കാസര്‍ഗോഡ് - 276
മലപ്പുറം - 249
കോഴിക്കോട് - 244
കണ്ണൂര്‍ - 222
എറണാകുളം - 186
കൊല്ലം - 170
തൃശൂര്‍ - 169
പത്തനംതിട്ട - 148
ആലപ്പുഴ - 131
കോട്ടയം - 119
പാലക്കാട് - 100
ഇടുക്കി - 31
വയനാട് - 20
11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന് നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 337 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയില്‍ 574 പേര്‍ക്കും, കാസര്‍ഗോഡ് 249 , മലപ്പുറം ജില്ലയില്‍ 236, കോഴിക്കോട് 235 , കണ്ണൂര്‍ 186 , എറണാകുളം 169, കൊല്ലം 64 തൃശൂര്‍ 157 , കോട്ടയം 118 , ആലപ്പുഴ 117, പത്തനംതിട്ട 109 , പാലക്കാട് 84 , ഇടുക്കി 21 , വയനാട് 14 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 18, തിരുവനന്തപുരം ജില്ലയിലെ 13, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.