രാജ്യത്ത് 22 ലക്ഷം കടന്ന് കോവിഡ് രോഗബാധിതര്‍; ആശങ്ക ഉയരുന്നു
Top News

രാജ്യത്ത് 22 ലക്ഷം കടന്ന് കോവിഡ് രോഗബാധിതര്‍; ആശങ്ക ഉയരുന്നു

24 മണിക്കൂറിനിടെ 62,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,15,075 ആയി.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,15,075 ആയി. രോഗം ബാധിച്ച് 1,007 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 44,386 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 6,34,945 പേര്‍ ചികിത്സയിലാണ്. 15,35,744 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 5,15,332 ആയി.

തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 2,96,901 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം 5,994 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 2,27,860 കേസുകളും കര്‍ണാടകയില്‍ 1,78,087 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 1,45,427 ആയി.

Anweshanam
www.anweshanam.com