കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് രോഗ ബാധിതര്‍ ഒരു കോടി നാല്‍പ്പത്തിയെട്ട് ലക്ഷം കടന്നു
Top News

കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് രോഗ ബാധിതര്‍ ഒരു കോടി നാല്‍പ്പത്തിയെട്ട് ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,844,353 ആയി ഉയര്‍ന്നു.

By News Desk

Published on :

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,844,353 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 612,795 ആയി. 8,897,375 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 204,017 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,033 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,960,583 ആയി. ആകെ മരണം 143,792 ആയി.

ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,121,645 ആയി. 21,749 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,154,917 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 36,810 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28,099 ആയി. 724,702 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com