ലോകത്ത് 5.37 കോടി കൊവിഡ് ബാധിതര്‍, മരണസംഖ്യ പതിമൂന്ന് ലക്ഷം കടന്നു

മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.
ലോകത്ത് 5.37 കോടി കൊവിഡ് ബാധിതര്‍, മരണസംഖ്യ പതിമൂന്ന് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. ഇതുവരെ 5,37,28,467പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പതിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 1,10,61,491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ടര ലക്ഷത്തോട് അടുക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു.


ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തേഴ് ലക്ഷം പിന്നിട്ടു. നിലവില്‍ 4,80,614 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.29 ലക്ഷമായി. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തൊന്ന് ലക്ഷം പിന്നിട്ടു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ അമ്ബത്തിയെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.64 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിരണ്ട് ലക്ഷം കടന്നു.

Related Stories

Anweshanam
www.anweshanam.com