കോവിഡ് രൂക്ഷം; സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കോവിഡ് രൂക്ഷം; സംസ്ഥാനത്ത്  ബാറുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിലവില്‍ ബാറുകളില്‍ കൗണ്ടര്‍ വഴി വൈകീട്ട് വരെയാണ് മദ്യവില്‍പ്പനയുള്ളത്. ഇരുന്ന് മദ്യം കഴിക്കുന്ന തരത്തില്‍ ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം ചര്‍ച്ചചെയ്തത്. ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്‌കോയുടെ സാന്പത്തിക നഷ്ടം കുറയ്ക്കാമെന്ന് സര്‍ക്കാര്‍ വിലയിരുത്തി.

ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ മൂന്നിലൊന്ന് വില്‍പ്പന മാത്രമാണ് നിലവില്‍ നടക്കുന്നത്. ഓണക്കാലത്ത് മാത്രം ബെവ്‌കോയ്ക്ക് നഷ്ടം 308 കോടിയായിരുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് ആകെ വിറ്റത് 920 കോടിയുടെ മദ്യമാണ്. ഇതില്‍ 600 കോടിയുംബാറുകളിലായിരുന്നു. ബാറുകളിലെ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെടുന്നുണ്ട്. ബാറുകള്‍ ടോക്കണില്ലാതെ മദ്യം വില്‍ക്കുന്നതും വിലക്കുറവുളള ജനപ്രിയ ബ്രാന്‍ഡുകളും ബാറുകളില്‍ സുലഭമായതും ബെവ്‌കോയ്ക്ക് തിരിച്ചടിയാണ്.

Related Stories

Anweshanam
www.anweshanam.com