സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു
Top News

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍(55) ആണ് മരിച്ചത്.

By News Desk

Published on :

കോട്ടയം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍(55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജിതനെ ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മാറ്റിയത്. കോവിഡ് ബാധിതനായിട്ടാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇന്നലെ രാത്രി 11.45 ഓടെ മരണം സംഭവിക്കുകയായിരുന്നു.

Anweshanam
www.anweshanam.com