കോവിഡ്: മഹാരാഷ്ട്രയില്‍ 9,509 പേര്‍ക്ക് രോഗബാധ
Top News

കോവിഡ്: മഹാരാഷ്ട്രയില്‍ 9,509 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി

By News Desk

Published on :

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 9,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 260 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 15,576 ആയി.

9926 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 2,76,809 ആയി. 1,48,537 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 44,204 കേസുകളും പുണെയിലാണ്.

62.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 3.53ശതമാനമാണ്. നിലവില്‍ മഹാരാഷ്ട്രയില്‍ 9,25,269 പേര്‍ ഹോം ക്വാറന്റീനിലും 37,944 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

ധാരാവിയില്‍ ഇന്ന് 13 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 80 ആണ് നിലവില്‍ ധാരാവിയിലെ ആക്ടീവ് കേസുകള്‍.

Anweshanam
www.anweshanam.com