പിടിമുറുക്കി കോവിഡ്: രാജ്യത്ത് 54 ലക്ഷം കടന്ന് രോഗബാധിതര്‍; 1133 മരണം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.
പിടിമുറുക്കി കോവിഡ്: രാജ്യത്ത് 54 ലക്ഷം കടന്ന് രോഗബാധിതര്‍; 1133 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ആകെ ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1,133 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 86,752 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 10,10,824 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ഇതു വരെ 43,03,043 പേര്‍ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്.

മഹാരാഷ്ട്രയില്‍ 21,907 പേര്‍ക്കും ആന്ധ്രയില്‍ 8,218 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കര്‍ണാടകത്തില്‍ 8364, തമിഴ്‌നാട്ടില്‍ 5569 എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന കണക്ക്. കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോര്‍ഡ് പ്രതിദിന വര്‍ദ്ധന ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയില്‍ 4071 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3188 പേര്‍ക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബില്‍ 2696, മധ്യപ്രദേശില്‍ 2607, രാജസ്ഥാന്‍ 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ദ്ധന. രോഗ ബാധനിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്താന്‍ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.

Related Stories

Anweshanam
www.anweshanam.com