കോവിഡ്: ഗള്‍ഫില്‍ ബാധിച്ച് 49 പേര്‍ കൂടി മരിച്ചു
Top News

കോവിഡ്: ഗള്‍ഫില്‍ ബാധിച്ച് 49 പേര്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് രോഗം ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെമരണസംഖ്യ 4910 ആയി.

News Desk

News Desk

റിയാദ്: ഗള്‍ഫില്‍ കോവിഡ് രോഗം ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെമരണസംഖ്യ 4910 ആയി. 3027 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം ആറര ലക്ഷം കടന്നു.

കോവിഡ് ബാധിച്ച് സൗദിയിലാണ് 32 പേരാണ് മരിച്ചത്. ഒമാനില്‍ എട്ടും കുവൈത്തില്‍ നാലും ബഹ്‌റൈനില്‍ ഒരാളും ഖത്തറില്‍ നാല് പേരും മരിച്ചു. യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അയ്യായിരത്തിലേറെ പേര്‍ രോഗവിമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 6 ലക്ഷം പിന്നിട്ടു. 33000 പേരാണ് സൗദിയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കുവൈത്തില്‍ മുന്‍കരുതല്‍ നടപടികളോടെ പള്ളികളില്‍ പ്രാര്‍ഥനയും പുനരാരംഭിച്ചു.

Anweshanam
www.anweshanam.com