കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 2.47 കോടി രോഗബാധിതര്‍, മരണസംഖ്യ 8,96,000

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 27,479,194 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 2.47 കോടി രോഗബാധിതര്‍, മരണസംഖ്യ 8,96,000
Chiang Ying-ying

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 27,479,194 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 896,421 ആയി ഉയര്‍ന്നു.19,573,079 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ 25,000 ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,485,567 ആയി ഉയര്‍ന്നു. 193,534 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 3,758,618 പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 90,000 പിന്നിട്ടു. കഴിഞ്ഞ ദിവസം 90,802 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു. 71,642 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. 32,50,429 പേര്‍ രോഗമുക്തി നേടി. 8,82,542 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 4,147,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 127,001 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,355,564 ആയി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com