തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ്: ആശങ്കയില്‍
Top News

തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ്: ആശങ്കയില്‍

ജില്ലയിലെ തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.

By News Desk

Published on :

വയനാട്: ജില്ലയിലെ തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിലാണ് രോഗംസ്ഥിരീകരിച്ചത്. തവിഞ്ഞാലില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ വാളാട് പ്രദേശത്ത് ആന്റിജന്‍ പരിശോധനകള്‍ തുടരുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്ത്, തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കി.

ഇവിടെ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ മറ്റിടങ്ങളിലും വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗ ബാധ സ്വീകരിച്ച 53 പേരില്‍ 49 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. ഇവരില്‍ 43 പേരും വാളാട് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. വളാട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചെറിയ റോഡുകള്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു.

Anweshanam
www.anweshanam.com