ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.22 കോടി: മരണം 783,430, സ്ഥിതി അതീവ ഗുരുതരം
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 22,294,515 ആയി ഉയര്‍ന്നു.

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 22,294,515 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 783,430 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 15,037,176 പേര്‍ സുഖം പ്രാപിച്ചു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ ഇതുവരെ 5,655,328 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1221 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 175,040 ആയി ഉയര്‍ന്നു. 3,010,892 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,411,872ആയി. 110,019പേര്‍ മരണപ്പെട്ടു. 2,554,179 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. മരണം 51000പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത് ലക്ഷത്തിനടുത്തെത്തി. മരണനിരക്ക് 1.92 ശതമാനമായി കുറഞ്ഞു. ലോകത്തെ ആദ്യ കൊവിഡ് മുക്ത രാഷ്ട്രമായി പ്രഖ്യാപിച്ച ന്യൂസിലന്‍ഡില്‍ വീണ്ടും വൈറസ് ബാധ പിടിമുറുക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com